Thursday 23 June 2016

വിധി

ഞാന് അകലുകയാണ്
എന്റെ സൌഹൃദങ്ങളില് നിന്ന്
എന്റെ ബന്ധങ്ങളില് നിന്ന്
എന്റെ വാക്കുകളില് നിന്ന്
എന്റെ ആദര്ശങ്ങളില് നിന്ന്.
പുഞ്ചിരിയുടെ മുഖം നഷ്ട്ടപെട്ടു
കൊണ്ടിരിക്കുന്നു.
മൌനവും ദുഖവും കൂട്ടിരിക്കുന്നു .....
മറന്നുകൊണ്ടിരിക്കുന്ന
നഷ്ടസ്വപ്നങ്ങളെ അകലട്ടെ
ഞാന് ...
ഇനി ഒരു ഋതുബേദം കാണാതെ...........
പറയാത്ത നൊമ്പരങ്ങള് എന്
നെഞ്ചകത്തെ കാര്ന്നു തിന്നപ്പോള്
.. .ഏകാന്തതയുടെയും
ഇരുട്ടിന്റെയും എഴുതാപുറങ്ങളിലേക്ക് ഞാന്
കൊഴിഞ്ഞു വീണു.
ഏകാന്തതയുടെയും ഇരുട്ടിന്റെയും
മറവിലെ ശൂന്യതയില് നിന്നും ഇനി കുറച്ചു
അഹങ്കാരതോടെ തന്നെ
വെല്ലുവിളിച്ചു കൊണ്ട്
ലക്ഷ്യങ്ങളിലേക്ക് ... ജീവിതത്തിലേക്ക് .
ഓരോന്നായി തിരിച്ചു പിടിക്കാന്....
നേടിയെടുക്കാന് . ഇനി സ്നേഹത്തിനു വേണ്ടി
മാത്രമല്ല ഒന്നിനു വേണ്ടിയും ആരുടെ
മുന്നിലും യാചന ഇല്ല .....
കാണാമറയത്തെ ഒരു സുമനസ്സിന്റെ
പ്രാര്ത്ഥന കൊണ്ടാകണം
എന്തിനെയും നേരിടാന് മനസ്സ്
പാകപെട്ടിരിക്കുന്നു .
കൈമുതലായി മനസ്സില് ഇപ്പോള് ഉള്ളത്
ജീവിതം പഠിപ്പിച്ച ഒരേ ഒരു വാചകം
മാത്രം ..." കൊണ്ടും
കൊടുത്തും മാത്രമേ വളരാന് ഒക്കൂ" .....
ഞാന് വരും.... വീണ്ടും വരും...ഒരു നല്ല
വസന്തത്തിന്റെ പൂചെപ്പുമായി ഞാന്
തിരിച്ച് വരും...വീണ്ടും പൂക്കുവാന് വേണ്ടി
മാത്രമാണ് ഞാന് ഇപ്പോള് കൊഴിഞ്ഞു
ഇറങ്ങുന്നത് ..........

Saturday 11 June 2016

ശുഭദിനം

ചെമ്പകപുഷ്പ്പ സുവാസിത യാമം
.
.
.
.അഭിഷേക്_നിരവത്ത്

Friday 10 June 2016

Love

ജീവിതത്തിൽ ഒരിക്കലെങ്കിലും
പ്രേമിക്കണം ..
.
.
.
നഷ്ട്ടപ്പെടും എന്ന് ഉറപ്പാണെങ്ങിലും പൂർണ
മനസോടെ ..പൂർണ ആത്മാർഥതയോടെ
പ്രേമിക്കണം....
.
.
മനസിലും
ശരീരത്തിലും അവളെ മാത്രം നിറച്ച് അവള്ക്കു
വേണ്ടി ജീവിക്കണം ...
.
.
.
.
.
ഒടുവിൽ നഷ്ട്ടപ്പെടണം ...ജീവിതവഴിയിൽ
ഒറ്റകാക്കി അവള് ഉപേക്ഷിച്ചു പോകണം
...ജീവിതം മുന്നോട്ടുനോക്ക ുമ്പോൾ
വിരഹത്തിന്റെ തീ കടൽ മാത്രം കാണണം
...മരണത്തെകാൾ സുഖം ഉള്ള മറ്റൊന്നും
ജീവിതത്തിൽ ബാക്കി ഇല്ലെന്നു തോനുന്ന
നിമിഷം
ഉണ്ടാകണം .... ആത്മഹത്യ ചെയ്യരുത്..
.
.
.
.
ജീവിക്കണം .. വേദനകടിച്ചുപിടിച്ച്
പുതപ്പിനടിയിലും ബാത്രൂമിലും ആരും
കാണാതെ
കരഞ്ഞു കരഞ്ഞു ജീവിതം മുന്നോട്ട് കൊണ്ട്
പോകണം ....ആ ഓർമ്മകൾക്ക് ഉണ്ടാക്കാൻ
കഴിയുന്ന വേദനകളെ കരഞ്ഞു കരഞ്ഞ്
ഇല്ലാതാക്കണം...
.
.
പിന്നെ പിന്നെ
മാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന
എകാന്തതകളിൽ
വല്ലപ്പോഴും മിന്നിമായുന്ന ഓര്മ്മ
മാത്രമാകണം അവള് .. .
.
.
" അന്ന്
ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ ചുരുക്കം
പേരിൽ ഒരാളായിരിക്കും നീ" ...ആ
തിരിച്ചറിവ്
നിന്നെ കരുതുറ്റവന് ആകും ... ജീവിതത്തിലെ
പ്രതിസന്തികളിൽ തളരാതെ മുന്നോട്ട്
പോകാൻ
നിനക്ക് കഴിയും.
.
.
.
.
copy paste

Gud mrngg

True Story

കയ്യിൽ മൊബൈൽ പിടിച്ചിരുന്നാൽ വീട്ടിലുള്ളവരുടെ ഒരു അർത്ഥം വച്ച നോട്ടമുണ്ട്.. നമ്മൾ എന്തോ അപരാധം ചെയ്യുന്ന പോലെയാ...
വീട്ടുകാർക്ക് പേടി കാണും നമ്മൾ ഫേയ്സ്ബുക്ക് വഴി വല്ല പെണ്ണിയോ/അണിനെയോ പ്രണയിച്ചു കല്യാണം കഴിച്ചാലോ എന്ന്....
വീട്ടുകാർക്ക് അറിയില്ലല്ലോ...!! കവിതകളും കഥകളും ഉള്ള നല്ല കുറെ ഗ്രൂപ്പ് ഉള്ളതും അതിലെ ഒരു ദിവസത്തെ സുന്ദരമായ സൃഷ്ടികൾ വായിച്ചു തീർക്കാൻ ഒരു ദിവസം കുറഞ്ഞു പോകുന്നതും...
പിന്നെ ആൺ കുട്ടികൾ ആയാൽ (ഞാൻ ആൺ കുട്ടി ആണ് അതുകൊണ്ടു ഇങ്ങനെ എഴുതുന്നു പെൺകുട്ടികൾക്കും കാണും ഇങ്ങനെ) വാട്സാപ്പിൽ കുറെ ബോയ്സ് ഒൺലി ഗ്രൂപ്പുകളും... അതിലെ രസം വേറെ തന്നെ ആണ്...
രസം എന്ന് പറഞ്ഞത് കൊണ്ട് തെറ്റു ധാരണ വേണ്ട.. ഞങ്ങൾ കാണാൻ കുറച്ചു അലമ്പുകൾ ആണെങ്കിലും നല്ല ഗ്രൂപ്പുകളിലെ ചേരാറുള്ളൂ...
അതിലെ വല്ല തമാശകളും വായിച്ചു ചിരിച്ചാൽ വീട്ടു കാരുടെ ഒരു നോട്ടം ഉണ്ട് നമ്മൾ കൈ വിട്ടു പോയി എന്ന രീതിയിൽ...
ചില ഗ്രൂപ്പുകളിൽ ഓരോ ദിവസം ഓരോരുത്തരെ പഞ്ഞിക്കിടുന്ന (പാരാവെപ്പ്, വധിക്കുക) എന്ന ചടങ്ങുണ്ട്.. ഇന്ന് ഞാൻ നാളെ നീ.. നമ്മുടെ ഊഴം ആണെങ്കിൽ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ കണ്ടാൽ വീട്ടുകാർ വിചാരിക്കും നമുക്ക് കാര്യമായി വല്ല തകരാറും സംഭവിച്ചു എന്ന്....
സമയം പോകാതെ ബോറടിച്ചാൽ ഒരു ഹായ് പറഞ്ഞാൽ "ആ പറയടാ" എന്ന് തിരിച്ചു പറയാൻ ഈ കൂട്ടുകാർ കാണും ഏതു പതിരാത്രിയിലും..
ഇതൊന്നുമല്ല വല്ല ആശുപത്രി കേസിലും രക്തം വേണമെങ്കിൽ ഗ്രൂപ്പിൽ ഒന്ന് പോസ്റ്റ് ചെയ്താൽ മതി ഉടനെ ഹോസ്പിറ്റലിൽ ആള് തിരഞ്ഞു വരും ബ്ലഡ് തരാൻ..
ഇവരെയൊക്കെ പിണക്കുന്നത് മോശം അല്ലെ...!! അത് കൊണ്ട് നമ്മൾ എല്ലാവരെയും പിണക്കാതെ കൊണ്ട് പോകാൻ ഇത്രയൊക്കെ ചെയ്യണ്ടേ..!!!
വീട്ടുകാരെ , ഞങ്ങൾ കുറച്ചു വായ നോട്ടവും കുസൃതികളും കയ്യിലുണ്ടങ്കിലും വേറെ ഒരു ശല്യവും ഞങ്ങളെ കൊണ്ട് നിങ്ങൾക്ക് ഉണ്ടാകില്ല... ഞങ്ങൾ ഉള്ളു കൊണ്ട് ഒരു പാവങ്ങളാണ് മിക്കവരും..
വീട്ടുകാരായ നിങ്ങൾ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ആരാ വിശ്വസിക്കാ ഞങ്ങളെ....!!!
ഒന്ന് ശരിയാണ്.. ഞങ്ങൾക്ക് മൊബൈലിൽ കളി കുറച്ചു കൂടുതലാണ്.. പക്ഷെ നിങ്ങൾക്ക് ഞങ്ങളുടെ മേൽ ഒരു വിശ്വാസം ഉണ്ട് അത് കാത്തു സൂക്ഷിക്കേണ്ടതുഞങ്ങളുടെ കടമയാണ്...
ആ വിശ്വാസം നഷ്ടമായാൽ പിന്നെ ആ നിമിഷം മുതൽ ഞങ്ങളില്ലാതെ ആകുന്നു... അത് കൊണ്ട് ഞങ്ങൾ ചെറിയ കുസൃതികൾ ഒപ്പിക്കുമെങ്കിലും ഞങ്ങൾ ആ വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തില്ല...
ഞങ്ങൾ അച്ഛന്റെയും അമ്മയുടെയും മക്കളാണ്, ചേച്ചിയുടെ അനിയനാണ്, അനിയത്തിയുടെ ചേട്ടനാണ്, കുഞ്ഞനിയന് വഴികാട്ടിയാണ്.. ഇതൊന്നും ഒരിക്കലും മറക്കില്ല...
.
.
.
.
കടപ്പാട്

ഒരു കഥ

 • നാലു ഭാര്യമാർ • ••

രാജാവിന് നാല് ഭാര്യമാരുണ്ടായിരുന്നു.
നാലാമത്തവളോട് രാജാവിന് ഭ്രാന്തമായ സ്നേഹമായിരുന്നു. അവളെ തൃപ്തിപ്പെടുത്താനായി സാധ്യമായതെല്ലാം അയാൾ ചെയ്യുമായിരുന്നു.
മൂന്നാമത്തവളെയും രാജാവിന് സ്നേഹമായിരുന്നു. പക്ഷെ, അവൾ മറ്റുള്ളവർക്ക് വേണ്ടി തന്നെ ഉപേക്ഷിച്ചു പോകുമെന്നായിരുന്നു രാജാവിന്റെ ബലമായ സംശയം.
രണ്ടാമത്തെ ഭാര്യ രാജാവിന് വിഷമഘട്ടങ്ങളിൽ ഓടിച്ചെല്ലാനുള്ള ഇടമായിരുന്നു. അയാളുടെ സങ്കടങ്ങൾ കേട്ട് അവൾ ആശ്വസിപ്പിക്കുമായിരുന്നു. 
ഒന്നാം ഭാര്യ രാജാവിനെ ഒട്ടേറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ അയാൾ അവളെ ഒട്ടും പരിഗണിച്ചിരുന്നില്ല. അവളോടുള്ള ബാധ്യതകളൊന്നും അയാൾ നിറവേറ്റിയിരുന്നുമില്ല.
രാജാവ് രോഗിയായി. മരണം അടുത്തെത്തിയെന്ന് അയാൾക്ക് ഉറപ്പായി. ഖബ്റിൽ ഒറ്റക്ക് കഴിയുന്നതിനെ കുറിച്ച് അയാൾക്ക് ആധിയായി.
അയാൾ താൻ ഏറെ സ്നേഹിച്ചിരുന്ന നാലാം ഭാര്യയോട് ചോദിച്ചു. 
"പ്രിയേ, മറ്റു ഭാര്യമാരേക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചു. നിന്റെ സകല ആഗ്രഹങ്ങളും ഞാൻ സാധിച്ചു തന്നു. എന്റെ കൂടെ ഖബറിൽ കൂട്ടാവാൻ നീ കൂടെ വരില്ലേ?"
സാധ്യമല്ലെന്ന് ഒറ്റ വാക്കിൽ പറഞ്ഞ് അവൾ ആമീൻ
വിട്ട് പുറത്തേക്ക് പോയി.
മൂന്നാം ഭാര്യ കടന്നു വന്നപ്പോൾ രാജാവ് ചോദിച്ചു. "ജീവിതം മുഴുക്കെ ഞാൻ നിന്നെ സ്നേഹിച്ചു. എന്റെ ജീവതം തീരുമ്പോൾ നീ കൂടെ വരുമോ എനിക്ക് കൂട്ടായിട്ട്?"
അവൾ പറഞ്ഞു. " ജീവിതം സുന്ദരമാണ്. എന്റെ യുവത്വം ശേഷിക്കുന്നു. അങ്ങയുടെ മരണശേഷം മറ്റൊരു ദാമ്പത്യം ഞാൻ പ്രതീക്ഷിക്കുന്നു."
രണ്ടാം ഭാര്യ മുറിയിലേക്ക് വന്നു. രാജാവ് പറഞ്ഞു. " എന്റെ വിഷമസന്ധികളിലെല്ലാം നീയായിരുന്നു എനിക്ക് ആശ്വാസം. ഖബ്റിലും എനിക്ക് ആശ്വാസമാവാൻ നീ വരുമോ?"
അവൾ പറഞ്ഞു. "ക്ഷമിച്ചാലും പ്രഭോ, ഈ ആവശ്യം ഞാനെങ്ങനെ പൂർത്തീകരിക്കും? അങ്ങയെ ഖബറിലേക്ക് ഇറക്കി വെക്കുവോളം ഞാൻ കൂടെയുണ്ടാവും. അതിലപ്പുറം എനിക്ക് സാധ്യമാവില്ല."
രാജാവ് അതീവ ദുഖിതനായി. സങ്കടം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.
അപ്പോഴാണ് അയാൾ ആ ശബ്ദം കേട്ടത്. "ഞാൻ വരാം അങ്ങയുടെ ഖബറിലേക്ക്, എവിടെയാണെങ്കിലും അങ്ങയുടെ കൂടെ ഞാൻ ഉണ്ടാകും "
അയാളുടെ ഒന്നാം ഭാര്യയായിരുന്നു അത്. അയാളുടെ നിരന്തര അവഗണന കാരണം അവൾ ക്ഷീണിച്ച് രോഗാതുരയായി മാറിയിരുന്നു. 
ക്ഷീണിച്ച് മരണാസന്നയായ അവളെ കണ്ടപ്പോൾ ജീവിതകാലത്ത് അവളെ പരിഗണിച്ചില്ലല്ലോ എന്നോർത്ത് അയാൾക്ക് സങ്കടമായി.
നിറകണ്ണുകളോടെ അയാൾ അവളോട് പറഞ്ഞു. "മറ്റുള്ളവരെക്കാൾ ഞാൻ നിന്നെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എനിക്ക് ആയുസ്സ് നീട്ടിക്കിട്ടുകയാണെങ്കിൽ തീർച്ചയായും മറ്റു ഭാര്യമാരേക്കാൾ ഞാൻ നിന്നെ പരിപാലിക്കുന്നതാണ്."

സുഹൃത്തെ,
നമുക്കെല്ലാം ഈ നാലു ഭാര്യമാരുണ്ട്..

നാലാമത്തെ ഭാര്യ നമ്മുടെ ദേഹമാണ്. ശരീരേച്ഛയെ പരിപോഷിപ്പിക്കാൻ നാം സദാ സമയം നമുക്ക് ഉള്ളതെല്ലാം ചെലവഴിക്കുന്നു. മരണത്തോടെ ആ ശരീരം നമ്മെ വിട്ടു പോവുന്നു.
മൂന്നാമത്തവൾ നമ്മുടെ ധനവും അധികാരവും. നമ്മുടെ മരണത്തോടെ അത് മറ്റുള്ളവരുടേതായി മാറുന്നു.
രണ്ടാമത്തവൾ കുടുംബവും സുഹൃത്തുക്കളും. അവർക്ക് നമ്മെ ഖബറിലേക്ക് ഇറക്കി വെക്കുന്നത് വരെ കൂടെ വരാനേ സാധിക്കുകയുള്ളൂ.
ഒന്നാമത്തവൾ, അതാണ് നമ്മുടെ സൽക്കർമ്മങ്ങൾ. നമ്മുടെ ദേഹേച്ഛക്ക് വേണ്ടി, പണത്തിനും അധികാരത്തിനും വേണ്ടി, സുഹൃത്തുക്കൾക്കു വേണ്ടി നാം അതിനെ അവഗണിക്കുന്നു.

ഒരു അറിവ്

Copy & Paste
.
.
.
നവയുഗ ഭര്‍തൃസഹോദരിമാരേ നിങ്ങള്‍ ധരിക്കാന്‍ മടിക്കുന്ന ഈ തിലകകുറിയെ കുറിച്ച് നിനക്കെന്തറിയാംഅറിഞ്ഞിരുന്നെങ്കില്‍ നീ..? തിരക്കാണെന്നറിയാം എന്നിരുന്നാലും ഒന്നു വായിച്ചിടുമോ ?

മുടിയുടെ പകര്പ്പ് - നെറ്റിയുടെ ഏകദേശം മദ്ധ്യഭാഗത്തായി മുടി രണ്ടായി പകര്ന്നു പോകുന്ന ഭാഗം (ജനനേന്ദ്രിയത്തിന് നേരെ) യോനീമുഖത്തെ പ്രതിനിധീകരിക്കുന്നതായി തന്ത്രത്തില് പരാമര്ശമുണ്ട്. അവിടെ താഴെനിന്നും മുകളിലേക്ക് സിന്ദൂരം ചാര്ത്തുന്നതിലൂടെ ‘ ഇവളുടെ കന്യകാത്വം ഒരു പുരുഷനാല് ഛേദിക്കപ്പെട്ടിരിക്കുന്നു ’എന്ന് അറിയിക്കുകയാണ് ചെയ്യുന്നത്.

ഇതിനെ ഒരു അശ്ലീലദൃഷ്ടി കൊണ്ട് നോക്കിക്കാണാതിരിക്കുകയാണെങ്കില് ഇത് സ്ത്രീക്ക് സംരക്ഷണവും, ആഢ്യത്വവും നല്കുന്നു.

പുരുഷനാല്‍ സംരക്ഷിക്കപ്പെടുന്ന പതിവൃതയായ പത്നിയാണിവള് എന്നതാണ് ഈ സിന്ദൂരധാരണം കൊണ്ട് വെളിവാക്കുന്നത്.

ഇന്ന് വിവാഹിതയെങ്കിലും, മകളെങ്കിലും, മാതാവെങ്കിലും അതൊന്നും കാണാന് കഴിവില്ലാത്ത കാമഭ്രാന്തന്മാര് ധാരാളമുണ്ടെങ്കിലും സിന്ദൂരധാരണത്തിന്‍റെ വിലയറിയുന്നവരെങ്കിലും അതു ധരിക്കുന്ന സ്ത്രീകളെ മാനിക്കുകയും, ആദരിക്കുകയും ചെയ്യണം. 

അതിലൂടെ നാം ഒരു വ്യക്തിയെ മാത്രമല്ല ഒരു വലിയ സംസ്കാരത്തെ കൂടിയാണ് ആദരിക്കുന്നത്.
.
.
.
.
കടപ്പാട്.

Thursday 9 June 2016

Gud nit

Alone but Hapy

ഇന്നെന്റെ സ്വർണ്ണ ചിറകുള്ള പക്ഷി മറ്റൊരു
വർണ്ണ മുകിലിന്റെ കൂടെ പൂത്തു നില്ക്കുന്ന
കൊംബിലെക്കു പറന്നു പോയി ... ഇവിടെ ഇലകൾ
കൊഴിഞ്ഞ് എന്റെ സ്വർണ്ണ ചിറകുകൾ ഒടിഞ്ഞു തൂങ്ങിയ
കൊമ്പിൽ ഞാൻ ഏകനായി .......

ശുഭസായാഹ്നം

എൻറ്റെ സ്വപ്നം

ഒരു പുലർക്കാല സ്വപ്നത്തിലാണ് ആ മുഖം ആദ്യമായി കണ്ടത്.
പിന്നീടുള്ള ഓരോ യാത്രയിലും ഞാൻ തേടിയത് ആ മുഖമാണ്.
പല നാടുകൾ, പല ദേശങ്ങൾ, പല മുഖങ്ങൾ, പല സംസ്കാരങ്ങൾ.
അങ്ങനെ പലതും കണ്ടു അറിഞ്ഞു മനസിലാക്കി.
പിന്നീട് മറക്കാൻ ശ്രമിച്ചപോളാണ് അവളെ യാദൃശ്ചികമായ് കാണുന്നത്.
ഹാഫ് സാരി ചുറ്റിയ ഒരു പാവം നാട്ടിൻപുറത്തുകാരി.
കിളികളോട് കിന്നാരം ചോല്ലിയും പുൽ തുമ്പുകളെ ഓമനിച്ചും വില്വാദ്രി നാഥനു വിളക്കു തെളിച്ചും ആ നാടിന് ഐശ്വര്യം പകർന്ന ഒരു പാവം ദാവണിക്കാരി. . . .
ഇന്നു അവൾ ഒരു സ്വപ്നമായ് തന്നെ എൻറ്റെ ഉള്ളിൽ